പ്രീണനം കൊള്ളാം. പക്ഷെ പ്രീണനം പരിധി വിട്ട് യുക്തിക്കും യാഥാർത്യങ്ങൾക്കുമപ്പുറം മാനസിക രോഗമായി മാറിയാൽ അവർ പിന്നെ ഭാരമാണ്. റിജിൽ മാക്കുറ്റി ഒരു കോൺഗ്രസ് യുവനേതാവാണ് എന്നത് ശരിയാണ്. പക്ഷെ വിവരക്കേട് കാട്ടുകയും വൃത്തികേട് കുറിക്കുകയും ചെയ്താൽ നേതാവ് എന്ന പരിഗണന കിട്ടില്ല. തരില്ല. കാരണം ഹിജാബ് വിഷയത്തിൽ റിജിൽ സ്വന്തം ഫേയ്സ്ബുക്ക് ഹാൻഡിലിൽ കുറിച്ചിട്ടത് വിവരം കെട്ട വാക്കുകളാണ്. അതിനടിയിൽ കമൻ്റിട്ട ചില പ്രത്യേകയിനം മനോരോഗികൾ നടത്തിയ പരാമർശം അവറ്റകളുടെ വിവരക്കേട് മാത്രമല്ല അവർ പിന്തുടരുന്ന ആശയത്തിൻ്റെ തറ നിലവാരം കൂടി വ്യക്തമാക്കുന്നതാണ്. പള്ളുരുത്തിയിലെ സ്കൂളിൽ ഒരു പ്രത്യേക പെൺകുട്ടി വിദ്യാഭ്യാസം ആരംഭിച്ച് 4 മാസം കഴിഞ്ഞപ്പോൾ അതുവരെയില്ലാത്തതും ആ സ്കൂളിൽ അനുവദിച്ചിട്ടില്ലാത്തതുമായ ഒരു വസ്ത്രധാരണ രീതി ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് നിർബന്ധപൂർവം അവതരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്നം. യഥാർത്ഥത്തിൽ ആ എട്ടും പൊട്ടും തിരിയാത്ത കുട്ടിയെ കൊണ്ട് ചില മനോരോഗികൾ ആസൂത്രണം ചെയ്ത വർഗീയലക്ഷ്യമുള്ള കുത്തിത്തിരിപ്പ് ആണ് പ്രശ്നങ്ങളുടെ തുടക്കം. സ്കൂൾ മാന്വലിൽ നിർദ്ദേശിച്ച ഡ്രസ് കോഡ് അംഗീകരിച്ചാണ് ആ സ്കൂളിൽ ആ കുട്ടിയെ ചേർത്തത്. നാളിതുവരെ ആ കോഡ് പാലിച്ചാണ് കുട്ടി സ്കൂളിൽ വന്നത്. അപ്പോൾ ഇതുവരെ ചെയ്ത കാര്യത്തിൾ ഒരു പൊതു നയം തെറ്റിക്കാൻ ശ്രമിച്ച ആ കുട്ടിയും കുട്ടിയുടെ പരിപാലകരുമാണ് യഥാർത്ഥ കള്ളൻമാർ. കേരളത്തിലും ഇന്ത്യയിലും ഏകീകൃത സിവിൽ കോഡ് എന്നത് കോൺഗ്രസ് തന്നെ ഒരു കാലത്ത് ഭരണഘടനയിൽ സൂചിപ്പിച്ച വിഷയവും നടപടികൾ ആരംഭിച്ച വിഷയവുമായിരുന്നു. എന്നാൽ അറിവില്ലായ്മ കൊണ്ട് ചില മതങ്ങളേയും അവയുടെ മാനുഷികമല്ലാത്ത നയങ്ങളേയും തിരിച്ചറിയാൻ കഴിയാതെ പോയ ചില നേതാക്കൾ കുത്സിത മതങ്ങളുടെ നിലപാടുകൾക്കൊപ്പം ചാഞ്ചാടിക്കളിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ പെട്ടു പോയ കോൺഗ്രസിനെ വച്ച് അറബിനാടുകളിലെ പ്രാകൃതമതനിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിക്കാൻ ശ്രമിച്ച കാലവും കോൺഗ്രസിലെ തന്നെ നല്ല നേതാക്കൾ അവ തടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ മാക്കുറ്റി റിജിൽ പഠിച്ചിട്ടില്ല എങ്കിലും അക്കാര്യങ്ങളിൽ അറിവില്ലായ്മ റിജിലിനുണ്ടായത് റിജിലിൻ്റെ മാത്രം കുഴപ്പമാണ്. വിവരക്കേട് എല്ലാവർക്കുമുണ്ട്. പക്ഷെ അതൊരു ബഹുമതിയായി കൊണ്ടു നടക്കുന്ന ചില നേതാക്കളെങ്കിലും കോൺഗ്രസിൽ ഇപ്പോഴുമുണ്ട് എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമായി റിജിൽ മാറേണ്ടതില്ലായിരുന്നു. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ബീഫ് നിരോധനത്തിന് നിയമം ഉണ്ടാക്കുമ്പോൾ പോത്തിനെ പരസ്യമായി കൊന്ന റിജിൽ ചെയ്തത് മഹാപാപം ആണെന്ന് റിജിലിനും നേതാക്കൾക്കും തോന്നുന്നുണ്ടാകും. പക്ഷെ അതിൽ മുഴുവൻ ശരിയല്ലെങ്കിലും ഭക്ഷണത്തിന് മേൽ അന്യർ നിശ്ചയിക്കുന്ന നിയന്ത്രണം അനുവദിക്കരുത് എന്ന നിബന്ധന പ്രകാരം റിജിൽ ചെയ്ത കാര്യത്തിൽ ചില ശരികൾ ഉണ്ടായിരുന്നു. പക്ഷെ തലയിൽ തുണി പൊതിഞ്ഞു പിടിച്ച് വന്ന് സ്കൂളിൽ മതനിയമമെന്ന പേരിൽ മണ്ടത്തരം പ്രയോഗിക്കാൻ പുറപ്പെടും മുൻപ് മതം എന്താണെന്നും തലയിൽ തുണിയിടുന്ന ആ മതത്തിലെ യുക്തി ഇക്കാലത്തെ മാനുഷിക നിലവാരത്തിന് - ചേരുന്നതാണോയെന്നും പഠിക്കണമായിരുന്നു.
ആകാശം ഇടിഞ്ഞു വീഴുമോ എന്നാണല്ലോ റിജിലിൻ്റെ ചോദ്യം. ഇങ്ങനെയാണെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെങ്കിലും കോൺഗ്രസ് ഇടിഞ്ഞു മൂക്കും കുത്തി വീഴും എന്ന് ഉറപ്പാക്കാം. .വിവരക്കേട് തള്ളിയാൽ പലതും ഇടിഞ്ഞു വീഴും. ഡ്രസ് കോഡ് അംഗീകരിച്ച് ചേർന്ന സ്കൂളിൽ 4 മാസം കഴിയുമ്പോൾ വേഷം കെട്ടണമെന്ന് തീരുമാനിച്ച ആ കുട്ടിയുടെ രക്ഷാകർത്താക്കളും അതിനെ മുതലെടുക്കാൻ വേണ്ടി ഒരടിസ്ഥാനവുമില്ലാതെ മനോരോഗികൾക്ക് ഒത്താശ പാടുന്ന റിജിൽ മാക്കുറ്റി മാർ സ്വന്തം കക്ഷിയുടെ അടിത്തറയിലാണ് ബ്രഹ്മ വയ്ക്കുന്നത്,
അണ്ണാക്കിൽ ആപ്പ് വയ്ക്കുന്നത്. കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ സമാധാന ജീവിതത്തിന് തുരങ്കം വയ്ക്കുന്ന ഇസ്ലാമിക ഭീകരതയിലേക്കുള്ള നീക്കങ്ങൾ പലത് കണ്ടതാണ് കേരളം. അതിനെ താലോലിച്ച വകയിലുള്ള പ്രതിഫലമാണ് കഴിഞ്ഞ 10 വർഷമായി കേരളത്തിൽ പ്രതിപക്ഷത്തിരിക്കേണ്ടി വരുന്ന കോൺഗ്രസിൻ്റെ അവസ്ഥയ്ക്ക് കാരണം. കോൺഗ്രസിൻ്റെ മതനിരപേക്ഷ സിദ്ധാന്തവും മതേതരത്വവും ദിശ തെറ്റിയത് മുസ്ലീം ലീഗിൻ്റെ അമിത സമുദായവൽക്കരണ നിലപാടുകൾ അംഗീകരിച്ചു തുടങ്ങിയപ്പോൾ ആണ്. മതേതരത്വം എല്ലാ മതങ്ങളുടെയും നന്മകളെ അംഗീകരിക്കലാണ്. എന്നാൽ മതണ്ടളിലെ തിന്മകളെ മതേതരത്തത്തിൻ്റെ കണ്ണിൽ കൂടി നോക്കി താലോലിച്ചാൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് ജനത്തിന്. സങ്കിസത്തെ നേരിടാൻ മാക്കുറ്റിമാർ കാണിക്കുന്ന അതേ ഉത്സാഹം ഇസ്ലാമിസത്തെ നേരിടാനും ഉപയോഗിക്കണം. ചുമ്മാ ഇസ്രയേലിനെയും അമേരിക്കയേയും കുറ്റം പറഞ്ഞ് നടന്നാൽ പോര, ചരിത്രം പഠിക്കണം. ലോക ചരിത്രവും ഇന്ത്യാ ചരിത്രവും കേരള ചരിത്രവും പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികൾ ലോകത്ത് എല്ലായിടത്തുമുണ്ട്. ഓൺലൈനായും ഡിസ്റ്റൻസ് ആയും പഠിക്കാനും സൗകര്യമുണ്ട്. മാക്കുറ്റിമാർ ഒന്ന് ചരിത്രം പഠിക്കാൻ നോക്കുക. പിന്നെ അൽപം മതപഠനവും ഫിലോസഫി പഠനവും കൂടി ആകാം. ഒരു ഖുർആൻ, ഒരു ബൈബിൾ, പിന്നെ ഹിന്ദു മതഗ്രന്ഥങ്ങൾ ഏതൊക്കെയുണ്ടോ അതൊക്കെ പരിഭാഷ വാങ്ങി മനസിരുത്തി വായിക്കുക. അതിന് പറ്റുന്നില്ലയെങ്കിൽ ഫോണിൽ ഫ്രീയായി ഡൗൺലോഡ് ചെയ്ത് വായിക്കാനും സൗകര്യമുണ്ട്. ഇവിടെ പ്രശ്നമായി പറഞ്ഞു വരുന്നത് ഇസ്ലാമിക ഹിജാബ്ണല്ലോ. അതു കൊണ്ട് ഖുർആനിൽ ഹിജാബ് സൂറ അൽ നൂറിൽ അതായത് 24:31, അൽ അസാബിലെ 33:59 ലെ ആയത്തുകളിലാണ്. അത് വായിച്ചാൽ ഒന്നും മനസ്സിലാകില്ല. അപ്പോൾ അത് മനസ്സിലാക്കാൻ നേരേ പോയി ആ ആയത്ത് ഉണ്ടാകാനുള്ള സന്ദർഭം അറിയാൻ ഹദീസിലെ ബന്ധപ്പെട്ട ഭാഗം വായിക്കുക. അതു കഴിഞ്ഞ് ആയത്തും സന്ദർഭവും മനസ്സിലാക്കി കഴിഞ്ഞ് നേരേ തഫ്സീർ അഥവാ വ്യാഖ്യാന പുസ്തകം എടുത്ത് വായിക്കുക. അന്നേരം എന്താണ് ആയത്തെന്നും അതിനെ വ്യാഖ്യാനിച്ച് വച്ചിരിക്കുന്ന പല രീതികളും കാണാം. എന്നിട്ട് വന്ന് ആധികാരികമായി അഭിപ്രായം പറയുക. ബൈബിൾ പഠിക്കാൻ അത്രയ്ക്ക് വലിയ ഭാഷാ പരിജ്ഞാനമൊന്നും വേണ്ട. എല്ലാ ഭാഷയിലും ആര് വായിച്ചാലും വ്യാഖ്യാനം ആവശ്യമില്ലാതെ ലളിതമായി കാര്യം മനസ്സിലാക്കാം. പച്ചെ ബേസിക് ഹിസ്റ്ററി പഠിക്കണം കേട്ടോ. പിന്നെ വേദവും ഉപനിഷത്തും ഒക്കെ പഠിക്കണമെങ്കിൽ ഇത്തിരി സംസ്കൃത മൊക്കെ ഒപ്പിച്ചില്ലെങ്കിൽ അവിടെയും പ്രശ്നമാ. പക്ഷെ ചരിത്രം പഠിച്ചാൽ കുറച്ചൊക്കെ കാര്യങ്ങൾ ഊഹിക്കാനെങ്കിലും പറ്റും. ഇനി മാക്കുറ്റിയും താലിബാനികളും പള്ളുരുത്തി വിഷയത്തെ ദുർവ്യാഖ്യാനം ചെയ്തതിൻ്റെ യഥാർത്ഥ വശം ഒന്നു പരിശോധിക്കാം.
ഭരണഘടനാ നട്ടെല്ലു നിവർത്തി ഒന്ന് നിന്നാൽ തീരാവുന്ന പ്രശ്നമേ അവിടെയുള്ളൂ!
52 മുസ്ലീം പെൺകുട്ടികൾ ഉൾപ്പെടെ നാനൂറോളം വിദ്യാർത്ഥികൾ ചട്ടങ്ങളെല്ലാം അനുസരിച്ച് സ്വച്ഛമായി പഠിക്കുന്ന പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് സ്കൂളിൽ കൊണ്ടുവന്ന് സ്വന്തം മകളെ ചേർത്തിട്ട് ജൂൺ മുതൽ ഒക്ടോബർ 6 വരെ സ്കൂളിൻ്റെ യൂണിഫോം പാലിച്ചിട്ട് ആ കുടുംബം ഒക്ടോബർ 7 മുതൽ ആ പാവം കുട്ടിയെ വേഷംകെട്ടിച്ചു! നിശ്ചിത യൂണിഫോമിൽ (പെൺകുട്ടികൾ മുടി രണ്ടായി പിന്നിയിടണം എന്നതുൾപ്പെടെ) ഒരു മാറ്റവും അനുവദിക്കില്ല എന്നു വ്യക്തമാക്കിയ മാനേജുമെൻ്റിനെതിരേ ഭീകര പ്രസ്ഥാനക്കാരുമായി സ്കൂളിൽ ചെന്ന് സംഘർഷമുണ്ടാക്കി!! കുട്ടികളുടെ ഭാവി വച്ച് പന്താടുന്നതിൽ ഈ വർഗീയ വാദികൾക്ക് ഒരു മനക്കടിയും ഇല്ലേ?
വിദ്യാലയങ്ങളെ മതഭ്രാന്തിൻ്റെ പരീക്ഷണശാലയാക്കാനുള്ള കുതന്ത്രങ്ങളെ പൊതുസമൂഹം ഒന്നായി നട്ടെല്ലോടെ ചെറുക്കണം. നിലപാടിൽ ഉറച്ചുനിന്ന് മതമൗലികവാദത്തെയും ഭീകരവാദികളുടെയും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരുടെയും ഭീഷണിയെയും വിദ്യാഭ്യാസമന്ത്രിയുടെ വിവരക്കേടിനെയും ഭരണഘടനാപരമായി ചെറുത്ത ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് അഭിനന്ദിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്!
ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിൻ്റെ നിലപാടുകളാണ്. ഇവരെ കൃത്യമായി മനസ്സിലാക്കാൻ പൊതുസമൂഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആദ്യ ദിവസങ്ങളിൽത്തന്നെ 'ബെസ്റ്റ് DEO' അംഗീകാരം കിട്ടിയ ഗുലാണ്ടറുടെ ഫോണിൽ നിന്ന് ലൈസൻസ് കട്ട് ചെയ്യുമെന്ന് വ്യാജഭീഷണി വന്നെന്നു കേൾക്കുന്നു! സ്കൂളിലെത്തി മാനേജുമെൻ്റിനോട് പരുഷമായി സംസാരിച്ചതും പോരാ, പിന്നെ വസ്തുതാവിരുദ്ധമായ വ്യാജ റിപ്പോർട്ടു നല്കി മന്ത്രിയെ കുഴിയിൽ ചാടിച്ചതും ഇക്കൂട്ടർ തന്നെ! ഏതായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെ. സ്കൂളധികാരികൾ ഉൾപ്പെട്ട ഒരു സമവായ ചർച്ചയും ആ സ്കൂളിൽ നേരേ ചൊവ്വേ നടന്നിട്ടില്ല എന്നതാണ് വാസ്തവം. മാതാപിതാക്കൾ രേഖാമൂലമുള്ള സമ്മതം തരുമെന്ന വ്യവസ്ഥ പാലിച്ചു മാത്രമേ കുട്ടിയെ ഇനി അവിടെ തുടരാൻ അനുവദിക്കേണ്ടതുള്ളൂ. മാക്കുറ്റിക്ക് വിവരമുണ്ടെങ്കിൽ കാര്യം മനസ്സിലാകും. കാര്യം മനസ്സിലാക്കാൻ മാക്കുറ്റിക്ക് കഴിയുന്നില്ലയെങ്കിൽ കോൺഗ്രസ് മാക്കുറ്റിയെ കാര്യങ്ങൾ പഠിപ്പിക്കണം. ഇല്ലങ്കിൽ മാക്കുറ്റി കോൺഗ്രസിന് വെറും മരക്കുറ്റിയായി മാറി കോൺഗ്രസിന് ആപ്പായി മാറും.
ഇനി ശിവൻകുട്ടി എന്ന വിദ്യാഭ്യാസ മന്ത്രിയുടെ വേഷത്തിലിരിക്കുന്ന ഒണ്ണാക്കനിലേക്ക് വരാം. കേരളം കണ്ട ഏറ്റവും ആഭാസം നിറഞ്ഞ കോമഡിയാണ് ശിവൻകുട്ടിയുടെ മന്ത്രി പദവിയും കൊടുത്ത വകുപ്പും. പണ്ട് സ്കുളുകളിൽ മലയാളം പഠിപ്പിക്കുമ്പോൾ വാക്യത്തിൽ പ്രയോഗിക്കുക, അർത്ഥം വിശദീകരിക്കുക തുടങ്ങിയ പരിശീലന പരീക്ഷണ ഭാഗമുണ്ടായിരുന്നു. പഴഞ്ചൊല്ലുകൾ, ഭാഷാപ്രയോഗങ്ങൾ എന്നിവയാണ് സാധാരണ വിശദീകരണത്തിനായി സാധാരണ ഇതിനായി നൽകിയിരുന്നത്. അത്തരം ചോദ്യങ്ങളിൽ സാധാരണ മുന്നോട്ട് വയ്ക്കുന്ന ഒന്നാണ് "കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയതുപോലെ " എന്ന പഴഞ്ചൊൽ സമാനമായ ഭാഷാ പ്രയോഗം. ഇപ്പോഴും ആ ചോദ്യങ്ങളും ഉത്തരങ്ങളും മലയാള ഭാഷാ ക്ലാസിൽ ഉണ്ടോ ആവോ... ഉണ്ടെങ്കിൽ കുട്ടികൾക്കും അധ്യാപകർക്കും കേരള ജനതയ്ക്കും പെട്ടെന്ന് ഉദാഹരിക്കാൻ കഴിയുന്ന ഒന്നായിരിക്കും ആഭാഷാ പ്രയോഗത്തിൻ്റെ സന്ദർഭവും അർഥവും. ഇപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിലാക്കാൻ പല സമാന പുതു ചൊല്ലുകളും ഉണ്ടാക്കാൻ കഴിയുംവിധമാണ് ആ പഴഞ്ചൊല്ലിൻ്റെ പശ്ചാത്തലം. ഉദാഹരണത്തിന് - ബേബിയുടെ കൈയ്യിൽ സിപിഎം ദേശീയ സെക്രട്ടറി പദം കിട്ടിയതുപോലെ, ഗോവിന്ദൻ്റെ കയ്യിൽ സി പി എം സംസ്ഥന സെക്രട്ടറി സ്ഥാനം കിട്ടിയതുപോലെ, വിജയൻ്റെ കൈയിൽ കേരള ഭരണം കിട്ടിയ പോലെ എന്നൊക്കെ പറയുന്നതിനേക്കാൾ എളുപ്പത്തിൽ ശിവൻകുട്ടിയുടെ കയ്യിൽ വിദ്യാഭ്യാസ വകുപ്പ് കിട്ടിയതുപോലെ എന്ന് പറയുന്നതാകും നല്ലത്. മുത്തുകളെടുത്ത് പന്നികൾക്ക് മുന്നിൽ ഇടരുതെന്ന് ബൈബിളിൽ പറഞ്ഞിട്ടുള്ളത് എത്രയോ ശരിയാണ്. വിദ്യാഭ്യാസ വകുപ്പെടുത്ത് ശിവൻകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തത് കഷ്ടം തന്നെ . ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നിയമസഭയിൽ ശിവൻകുട്ടി കാട്ടിക്കൂട്ടിയ ചെറ്റത്തരങ്ങളിലുണ്ട് എന്താണ് ശിവൻകുട്ടിയെന്നതിൻ്റെ തെളിവുകൾ. നാട്ടിലെ കഞ്ചാവടിച്ച അലവലാതികൾ കാട്ടിക്കൂട്ടുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനം കാട്ടിക്കുട്ടിയ ശിവൻകുട്ടിക്ക് വിദ്യാഭ്യാസ വകുപ്പൊക്കെ കൊടുത്ത് മന്ത്രിയാക്കിയ ആ പീറ തലച്ചോറിനെ നമിക്കണം. കുറ്റം പറയരുതല്ലോ? കമ്യൂണിസവും ആര്യൻ സങ്കിസവും ഒത്തുചേർന്ന ഒത്ത ഉരുപ്പടിയാണ് ഈ വകുപ്പൊക്കെ കൊടുത്തത് എന്നതിനാൽ ഇതൊക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. നിയമസഭയിൽ ഏതാണ്ടൊക്കെ കാണിച്ച് കാട്ടി താണ്ഡവം നടത്തിയ ശിവൻകുട്ടിയോട് ഹിജാബ് എന്ത് വെയ്ൽ എന്ത് എന്ന് ചോദിച്ചാൽ മറുപടി കിട്ടിയെന്ന് വരില്ല. തല മുണ്ടിട്ട കന്യാസ്ത്രീകളും തലമുണ്ട് ധരിക്കാത്ത കന്യാസ്ത്രീകളും ഉണ്ടെന്ന തിന്നാൽ അത് മതാചാരമല്ല, അവരുടെ വ്രതം മാത്രമാണ് എന്ന് മനസ്സിലാക്കാൻ വിവരമില്ലാത്ത മൂന്ന് കൂട്ടരുള്ളത് സങ്കികളും സുഡാപ്പികളും കമ്മികളും മാത്രമാണ്. സാധാരണ കോൺഗ്രസുകാർക്ക് വ്യത്യാസം മനസ്സിലാക്കാൻ പറ്റും.പക്ഷെ മാക്കുറ്റിക്ക് എന്തുകൊണ്ട് അത് വ്യക്തമല്ലെന്നും ശിവൻകുട്ടിക്ക് തിരിച്ചറിയാൻ പറ്റാത്തത് എന്തുകൊണ്ടെന്നും വ്യക്തമാകണമെങ്കിൽ പോലും തോനെ സമയമെടുക്കും. പക്ഷെ ആറാം വയസ്സിൻ പെൺകുട്ടികളെ വിവാഹം ചെയ്തു കൊടുക്കാമെന്നും ഒൻപതാം വയസ്സിൽ ശാരീരിക ബന്ധം പുലർത്താമെന്നും പഠിപ്പിക്കുന്ന ഒരു മതകീയ പ്രത്യയശാസ്ത്രത്തെ പിന്തുണച്ചാണ് ശിവൻകുട്ടിയും മക്കുറ്റിയും കിടന്ന് തിളയ്ക്കുന്നതെന്നതാണ് കൗതുകം . മറ്റൊരു പ്രത്യയശാസ്ത്രത്തിലും ആധുനിക മനുഷ്യസമൂഹങ്ങളും മതങ്ങളും അത്തരമൊരു അശ്ലീലം ചുമക്കുന്നില്ല എന്ന ബോധമെങ്കിലും ശിവൻകുറ്റിക്കും മാക്കുറ്റിക്കും ഉണ്ടാകേണ്ടതാണ്. പക്ഷെ ഉണ്ടാവുന്നില്ല. കുഴപ്പം എന്താണ് എന്ന് വച്ചാൻ പഠിക്കാൻ വിട്ടകാലത്ത് ചരിത്രം പഠിക്കാൻ ഇവർക്ക് സമയം കിട്ടിയില്ല എന്നതാണ് വാസ്തവം. അതിൻ്റെ ഫലമാണ് ഗസയും അഫ്ഗാനും പങ്കിസ്ഥാന്നും അനുഭവിക്കുന്നത്. അങ്ങനെ അനുഭവിക്കാതിരിക്കണമെങ്കിൽ മാക്കുറ്റിയും മരക്കുറ്റികളും ശിവൻകുറ്റിയുമൊക്കെ മനുഷ്യ ചരിത്രം പഠിക്കണം.
Makkutty, Shivankutty, and then a few Mukkuttys that turn the country, culture, and movement into wooden stilts.






















